Powered By Blogger

Thursday, August 27, 2015

Onam ; a sweet memory...


                   നന്മയുടെ ഒരുപിടി തുമ്പപ്പൂക്കൾ                               

പൂവിളിയും പൂത്തുമ്പിയും നിറഞ്ഞ  മറ്റൊരു പൊന്നോണം കൂടി .
പൂക്കളവും ,പുലികളിയും വീണ്ടും മലയാളത്തിൻറെ തിരുമുറ്റത്ത്‌  സജ്ജീവമാവുകയാണ് .  "നാടോടുമ്പോൾ  നടുവേ ഓടണം "  എന്ന പഴമൊഴി
അക്ഷരാർത്ഥത്തിൽ  പാലിയ്ക്കുന്നവരാണ് നമ്മൾ മലയാളികൾ . ഈ നടുവേയുള്ള ഓട്ടം  പക്ഷേ , പലപ്പോഴും നമുക്ക് ഗുണവും ദോഷവും ആയിട്ടുണ്ട്. നാം എന്നും കാത്തുസൂക്ഷിയ്ക്കേണ്ട നമ്മുടേതു മാത്രമായ  തനിമയ്ക്ക് ഇതു മൂലം  കോട്ടം സംഭാവിച്ചിട്ടുണ്ട് .പണ്ടുകാലത്തേയും ഇന്നത്തേയും ഓണാഘോഷങ്ങൾ   വിലയിരിത്തുമ്പോൾ ഇത് വ്യക്തമാണ് .

      ഗ്രാമങ്ങളിൽനിന്നു മനുഷ്യൻ നഗരങ്ങളിലേയ്ക്ക് ചേക്കേറിയതുപോലെ  ഓണവും ഗ്രാമാതിർത്തികടന്ന് നഗരത്തിൻറെ  തിരക്കുകളിലേയ്ക്കു പോകുന്നതായ് പലപ്പോഴും തോന്നിയിട്ടുണ്ട് .പണ്ട് ഓണക്കാലമാകുമ്പോൾ
നാട്ടിൻപുറം എത്ര സജ്ജീവമായിരുന്നു  ? പൂക്കളമൊരുക്കാൻ മുക്കുറ്റിയും ,തുമ്പപ്പൂവും ,ചെമ്പരത്തിയും ,കാക്കപ്പൂവും ,പിച്ചിയും തേടി കാട്ടിലും മേട്ടിലും ഓടിനടക്കുന്ന കുട്ടികളും ,ചിങ്ങ-പ്പൊൻവെയിലിൽ  മാനത്തു തലകുത്തി മറിയുന്ന ഓണതുമ്പിയും ,കൈകൊട്ടികളി കളിയ്ക്കുന്ന തന്വംഗിമാരും ,ഉറിയടിയിൽ വിജയിച്ചെത്തുന്ന പുരുഷകേസരിമാരും ,ഉമ്മറത്തെ ചാരുകസ്സേരയിലിരുന്നു പേരക്കുട്ടികളുടെ ഓണക്കളികൾ വീക്ഷിയ്ക്കുന്ന കാരണവരും ,കോലായിൽ കാലുംനീടിയിരുന്നു പല്ലില്ലാത്ത  മോണകാട്ടിച്ചിരിച്ചുകൊണ്ട് കൈകൊട്ടിക്കളിയ്ക്ക് താളം പിടിയ്ക്കുന്ന മുത്തശ്ശിമാരും എത്ര   ഗൃഹാതുരത്വം നിറഞ്ഞ  ഓർമ്മകളാണ്‌ നമുക്കു സമ്മാ
നിയ്ക്കുന്നത് .
ഇന്ന് മലയാളിയുടെ ഓണം ആന്ത്രയിലെ നെൽവയലുകളേയും ,തമി
ഴ്നാട്ടിലെ പച്ചക്കറിത്തോട്ടത്തേയും ,കംബത്തെ പൂപ്പാടങ്ങളേയും
ആശ്രയിച്ചിരിയ്ക്കുന്നു .ഓണക്കളികളും ,ഓണപ്പാട്ടുകളും ദൃശ്യമാധ്യമങ്ങ ളിൽ മാത്രമായി .പ്രീയപ്പെട്ടവർക്ക് ഓണാശംസകൾ സോഷ്യൽ നെറ്റ് വ ർക്കിംഗ്‌ സൈറ്റ് വഴി മാത്രമായ് ഒതുക്കി .  പ്രജാക്ഷേമതൽപ്പരനായ  മഹാബലിത്തമ്പുരാൻ തൻറെ  ജനത്തെ കാണുവാൻ ഓണനാളിൽ എത്തുമ്പോൾ  നന്നുടെ ബംഗാളി സഹോദരങ്ങളെക്കണ്ട് ഇതു കേരളം തന്നെയല്ലേ  എന്നു സംശയിച്ചാൽ അതിന് മഹാബലിയെ തെറ്റു  പറയാനു മൊക്കില്ല . . .
നമുക്ക് നമ്മുടെ നല്ല ഇന്നലെകളിലേയ്ക്കു തിരിച്ചുനടക്കാം ; നന്മയുടെ , സ ന്തോഷത്തിൻറെ , സമൃദ്ധിയുടെ ഇന്നലെകളിലേയ്ക്ക് ...

 "എല്ലാവർക്കും  നന്മ നിറഞ്ഞ ഒരു പൊന്നോണം ആശംസിയ്ക്കുന്നു".             
         
                    

Sunday, August 2, 2015

About Dr. A. P. J. Abdul Kalam

                 

                      അണയാത്ത അഗ്നിച്ചിറകുകൾ 

                       കാലത്തിനു മുൻപേ  നടന്ന പ്രതിഭ ,ശാസ്ത്രകാരാൻ , സാങ്കേതിക വിദഗ്ധൻ , രാഷ്‌ട്രതന്ത്രജ്ഞൻ, എളിമയുടെയും ലാളിത്യത്തിൻറെയും ഉത്തമ മാതൃക , നേതൃപാടവത്തിന്  ഉദാത്തമായ ഉദാഹരണം, തികഞ്ഞ മനുഷ്യ സ്നേഹി ,നല്ല  സ്വപ്നങ്ങൾ കാണാൻ  ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠൻ ..... വിശേഷണങ്ങൾക്കപ്പുറമാണ്  ഡോ.എ.പി.ജെ അബ്ദുൾകലാം എന്ന വ്യക്തി ത്വം. 
               
                        രാമേശ്വരം  എന്ന മുക്കുവ ഗ്രാമത്തിൽ  സാധാരണക്കാരിൽ സാധാരണക്കാരനായിട്ടായിരുന്നു  കലാമിൻറെ ജനനം. കടത്തുവള്ളത്തിൻറെ 
അമരക്കാരനായിരുന്നു  കലാമിൻറെ  അച്ഛൻ.ദാരിദ്ര്യവും ,ഇല്ലായ്മയും നിറഞ്ഞതായിരുന്നു ബാല്യം .അതുകൊണ്ടുതന്നെ  അദ്ധ്വാനത്തിൻറെ മഹത്വം  നന്നേ ചെറുപ്പത്തിൽ തന്നെ കലാം മനസ്സിലാക്കിയിരുന്നു .ആയതിനാലാണ് പത്രവിതരണം നടത്തിയും മറ്റും വിദ്യാഭ്യാസത്തിനുള്ള  ചെലവുകൾസ്വയം  കണ്ടെത്തിയത് .ജീവിതം മുന്നോട്ടുവെച്ച  കഷ്ടപ്പാടുകൾക്കും , ഇല്ലായ്മകൾ ക്കും പക്ഷേ കുഞ്ഞ് കലാമിൻറെ  സ്വപ്നങ്ങളുടെ ചിറകുകൾ തളർത്തുവാ നായില്ല .കേവലം ഒരു വള്ളക്കാരന്റെ മകനെന്നതിൽനിന്ന്  "ഭാരതത്തിന്റെ മിസൈൽമാൻ " എന്ന  വിശേഷണത്തിലേയ്ക്കുള്ള യാത്ര ആത്മസമർപ്പണ ത്തിൻറെയും , കഠിനാദ്ധ്വാനത്തിന്റെയും  ചുവടുപിടിച്ചായിരുന്നു .

                       ഇന്ത്യയുടെ ആകാശത്തോളമുള്ള  സ്വപ്നങ്ങൾ കേവലം സ്വ പ്നം മാത്രമാകാതെ യാഥാർത്യമാക്കിത്തീർക്കുവാൻ അബ്ദുൾ കലാം നൽകി യ സംഭാവനകൾ  വളരെ വലുതാണ്.ഇന്ത്യ തദേശിയമായി വികസിപ്പിച്ച ബാലിസ്റിക് മിസൈലിൻറെയും ,ലോഞ്ചിംഗ് വെഹിക്കിളിൻറെയും  അടി സ്ഥാനമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ,പൊഖ്റാനിലെ ആണ വപരീക്ഷണത്തിനു ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചതും  അദ്ദേഹം തന്നെ. ISRO യിലും DRDO യിലും  അദ്ദേഹത്തിൻറെ   സേവനം നമ്മുടെ രാജ്യത്തി ൻറെ സാങ്കേതിക , പ്രതിരോധമേഖലകളുടെ  പുരോഗതിയ്ക്ക് കാരണമാ യി.ഈ  രണ്ടു മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല കലാമിൻറെ  സേവനങ്ങൾ എന്ന തിരിച്ചറിവിൽനിന്നുമാണ് ഭാരതത്തിൻറെ  പതിനൊ ന്നാമത്തെ പ്രഥമ പൗരനായി അദ്ദേഹം അവരോധിയ്ക്കപ്പെട്ടത് .രാഷ്‌ട്രപതി എന്ന നിലയിൽ രാജ്യത്തിനുവേണ്ടി ചെയ്ത സേവനങ്ങൾ വിലമതിയ്ക്കാ നാവാത്തതായിരുന്നു. ഏറ്റവും   ജനകീയനായ  നേതാവെന്ന  പേര്  സ്വന്തമാ ക്കിയാണ് കലാം രാഷട്രപതി ഭവൻറെ പടിയിറങ്ങിയത് .ജീവിതത്തിൽ വി വാദങ്ങളോട് കൃത്യമായ അകലം പാലിയ്ക്കുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു .ഒരിയ്ക്കൽപോലും വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അഴിമതിയുടെ കറപുരളാതെ സൂക്ഷിച്ചിരുന്നു.
രാജ്യത്തിൻറെ പുരോഗതിയും ,സഹജീവികളുടെ നന്മയുമായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും ലക്‌ഷ്യം .അതുകൊണ്ടുതന്നെയാണ് ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചശേഷവും  ഏറ്റവും തിരക്കേറിയ വ്യക്തിയായിരുന്നതും .

                             കലാം തൻറെ ജീവിതാനുഭവങ്ങളും ,അറിവും , ആശയങ്ങ ളും മറ്റുള്ളവരുമായി പങ്കുവച്ചു ; പ്രത്യേകിച്ച് കുട്ടികളോടും യുവജന ങ്ങളോടും . കാരണം, രാജ്യപുരോഗതിസാധ്യമാവുക ഈ കരങ്ങളിലൂടെ യാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു . ക്ലാസ്സ്‌മുറിയിൽ  ഒരേ സമയം അദ്ധ്യാപകനും വിദ്യാർഥിയുമായി...തൻറെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നുനൽകുന്നതിനൊപ്പം മറ്റുള്ളവരുടെ ആശയങ്ങൾക്കുചെവികൊടു ക്കാൻ കലാം ശ്രദ്ധാലുവായിരുന്നു .

                              കർമ്മമണ്ഠലങ്ങളിലെല്ലാം വിജയക്കൊടിപാറിച്ച  ഡോ.എ . പി .ജെ അബ്ദുൾ കലാമിൻറെ വിയോഗം ഞെട്ടലോടെയാണ് ഭാരതം ശ്രവിച്ച ത് . കലാം എന്ന ബഹുമുഖപ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിൽ ക്കൂടിയും  ആ അഗ്നിച്ചിറകുകൾ അണയുകയില്ല .കാരണം, കലാം  ഇന്നു ജീവിയ്ക്കുന്നത് ലക്ഷോപലക്ഷം  വരുന്ന ഭാരതത്തിലെ യുവജനങ്ങളുടെ മനസ്സിലാണ് .ഒരിക്കലും ആ ചിറകുകൾ തളരുകയില്ല ,പകരം ആകാശ ത്തിന്റെ  സീമകൾ ലംഘിച്ച്  ഉയരങ്ങളിൾ കീഴടക്കിക്കൊണ്ടിരിയ്ക്കും ...