Powered By Blogger

Thursday, August 27, 2015

Onam ; a sweet memory...


                   നന്മയുടെ ഒരുപിടി തുമ്പപ്പൂക്കൾ                               

പൂവിളിയും പൂത്തുമ്പിയും നിറഞ്ഞ  മറ്റൊരു പൊന്നോണം കൂടി .
പൂക്കളവും ,പുലികളിയും വീണ്ടും മലയാളത്തിൻറെ തിരുമുറ്റത്ത്‌  സജ്ജീവമാവുകയാണ് .  "നാടോടുമ്പോൾ  നടുവേ ഓടണം "  എന്ന പഴമൊഴി
അക്ഷരാർത്ഥത്തിൽ  പാലിയ്ക്കുന്നവരാണ് നമ്മൾ മലയാളികൾ . ഈ നടുവേയുള്ള ഓട്ടം  പക്ഷേ , പലപ്പോഴും നമുക്ക് ഗുണവും ദോഷവും ആയിട്ടുണ്ട്. നാം എന്നും കാത്തുസൂക്ഷിയ്ക്കേണ്ട നമ്മുടേതു മാത്രമായ  തനിമയ്ക്ക് ഇതു മൂലം  കോട്ടം സംഭാവിച്ചിട്ടുണ്ട് .പണ്ടുകാലത്തേയും ഇന്നത്തേയും ഓണാഘോഷങ്ങൾ   വിലയിരിത്തുമ്പോൾ ഇത് വ്യക്തമാണ് .

      ഗ്രാമങ്ങളിൽനിന്നു മനുഷ്യൻ നഗരങ്ങളിലേയ്ക്ക് ചേക്കേറിയതുപോലെ  ഓണവും ഗ്രാമാതിർത്തികടന്ന് നഗരത്തിൻറെ  തിരക്കുകളിലേയ്ക്കു പോകുന്നതായ് പലപ്പോഴും തോന്നിയിട്ടുണ്ട് .പണ്ട് ഓണക്കാലമാകുമ്പോൾ
നാട്ടിൻപുറം എത്ര സജ്ജീവമായിരുന്നു  ? പൂക്കളമൊരുക്കാൻ മുക്കുറ്റിയും ,തുമ്പപ്പൂവും ,ചെമ്പരത്തിയും ,കാക്കപ്പൂവും ,പിച്ചിയും തേടി കാട്ടിലും മേട്ടിലും ഓടിനടക്കുന്ന കുട്ടികളും ,ചിങ്ങ-പ്പൊൻവെയിലിൽ  മാനത്തു തലകുത്തി മറിയുന്ന ഓണതുമ്പിയും ,കൈകൊട്ടികളി കളിയ്ക്കുന്ന തന്വംഗിമാരും ,ഉറിയടിയിൽ വിജയിച്ചെത്തുന്ന പുരുഷകേസരിമാരും ,ഉമ്മറത്തെ ചാരുകസ്സേരയിലിരുന്നു പേരക്കുട്ടികളുടെ ഓണക്കളികൾ വീക്ഷിയ്ക്കുന്ന കാരണവരും ,കോലായിൽ കാലുംനീടിയിരുന്നു പല്ലില്ലാത്ത  മോണകാട്ടിച്ചിരിച്ചുകൊണ്ട് കൈകൊട്ടിക്കളിയ്ക്ക് താളം പിടിയ്ക്കുന്ന മുത്തശ്ശിമാരും എത്ര   ഗൃഹാതുരത്വം നിറഞ്ഞ  ഓർമ്മകളാണ്‌ നമുക്കു സമ്മാ
നിയ്ക്കുന്നത് .
ഇന്ന് മലയാളിയുടെ ഓണം ആന്ത്രയിലെ നെൽവയലുകളേയും ,തമി
ഴ്നാട്ടിലെ പച്ചക്കറിത്തോട്ടത്തേയും ,കംബത്തെ പൂപ്പാടങ്ങളേയും
ആശ്രയിച്ചിരിയ്ക്കുന്നു .ഓണക്കളികളും ,ഓണപ്പാട്ടുകളും ദൃശ്യമാധ്യമങ്ങ ളിൽ മാത്രമായി .പ്രീയപ്പെട്ടവർക്ക് ഓണാശംസകൾ സോഷ്യൽ നെറ്റ് വ ർക്കിംഗ്‌ സൈറ്റ് വഴി മാത്രമായ് ഒതുക്കി .  പ്രജാക്ഷേമതൽപ്പരനായ  മഹാബലിത്തമ്പുരാൻ തൻറെ  ജനത്തെ കാണുവാൻ ഓണനാളിൽ എത്തുമ്പോൾ  നന്നുടെ ബംഗാളി സഹോദരങ്ങളെക്കണ്ട് ഇതു കേരളം തന്നെയല്ലേ  എന്നു സംശയിച്ചാൽ അതിന് മഹാബലിയെ തെറ്റു  പറയാനു മൊക്കില്ല . . .
നമുക്ക് നമ്മുടെ നല്ല ഇന്നലെകളിലേയ്ക്കു തിരിച്ചുനടക്കാം ; നന്മയുടെ , സ ന്തോഷത്തിൻറെ , സമൃദ്ധിയുടെ ഇന്നലെകളിലേയ്ക്ക് ...

 "എല്ലാവർക്കും  നന്മ നിറഞ്ഞ ഒരു പൊന്നോണം ആശംസിയ്ക്കുന്നു".             
         
                    

No comments:

Post a Comment